shuhaib uliyil
Friday, 16 September 2016
Sunday, 1 June 2014
പ്രേമുദ്ധീന്‍ 75-ാം വയസ്സില്‍ ചേലാകര്‍മ്മം
മിഷന്‍ പഞ്ചാബിന് വന്‍ പ്രതികരണം
ദയ്‌പി (പഞ്ചാബ്):
പ്രേമുദ്ധീന്‍ എന്ന വയോധികന് 75 വയസ്സ് പ്രായമുണ്ട്.
ദയ്‌പി ഗ്രാമത്തില്‍ ആര്‍.സി.എഫ്.ഐ ഡല്‍ഹി ചാപ്‌റ്റര്‍ സംഘടിപ്പിച്ച മെഡിസിനാ മെഗാ മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് നടന്ന സൗജന്യ ചേലാകര്‍മ്മ പരിപാടിക്ക് 80 കിലോമീറ്റര്‍ ദൂരം താണ്ടി ഹരിയാനയിലെ നറവണ ഗ്രാമത്തില്‍ നിന്ന് വന്ന ഇരുപതോളം പേരടങ്ങുന്ന സംഘത്തിലെ ഏറ്റവും മുതിര്‍ന്നയാളാണ് പ്രേമുദ്ദീന്‍. പ്രതീക്ഷിച്ചതിലും വേഗത്തിലും സമാധാനത്തിലും ചേലാകര്‍മ്മം കഴിഞ്ഞതോടെ പ്രേമുദ്ധീന്‍ ആഹ്ലാദവാനായി. ആര്‍.സി.എഫ്.ഐ വളണ്ടിയര്‍മാരെയും ഡോക്‌ടര്‍മാരെയും അനുഗ്രഹവാക്കുകള്‍ ചൊരിഞ്ഞും പ്രാര്‍ത്ഥിച്ചും സന്തോഷമറിയിച്ചു. സൗജന്യമായി നല്‍കിയ മരുന്നുകള്‍ വാങ്ങി ചേലാകര്‍മ്മത്തിനെത്തിയ കുട്ടികളോടും മുതിര്‍ന്നവരോടും ഒന്നും പേടിക്കേണ്ടതില്ലെന്ന് സമാധാനിപ്പിച്ച് പ്രേമുദ്ധീന്‍ ക്യാമ്പിലെ ശ്രദ്ധേയമായി. നറവണ ഗ്രാമത്തില്‍ ഇന്ത്യാ വിഭജനത്തിന്റെ മുറിവില്‍ ഒറ്റപ്പെട്ടുപോയ വിരലിലെണ്ണാവുന്ന മുസ്‌ലിം കുടുംബങ്ങളിലൊന്നില്‍പ്പെട്ടയാളാണ് പ്രേമുദ്ധീന്‍. സഹൃദയരായ ഹൈന്ദവ സഹോദരങ്ങളില്‍ ചിലര്‍ വര്‍ഗീയവാദികളുടെ കൊലക്കത്തിയില്‍ നിന്ന് രക്ഷപ്പെടുത്തിയതാണ് ഇദ്ദേഹത്തിന്റെ കുടുംബത്തെ. വിഭജനത്തെ തുടര്‍ന്ന് ചിന്നഭിന്നമായ മുസ്‌ലിം കുടുംബങ്ങള്‍ ആത്മരക്ഷയ്‌ക്ക് വേണ്ടി ചേലാകര്‍മ്മം ഉപേക്ഷിച്ചും പള്ളികളില്‍ നിന്നകന്നും ജീവിച്ചു. ഹരിയാനയിലും പഞ്ചാബിലുമായി ഓരോ ഗ്രാമത്തിലും പത്തോ ഇരുപതോ കുടുംബങ്ങള്‍ മാത്രമാണ് മുസ്‌ലിംകളായി ഉള്ളത്. മാന്‍സ ജില്ലയില്‍ ആകെയുള്ളത് കേവലം 10 പള്ളികള്‍ മാത്രമാണ്. മര്‍കസ് ആര്‍.സി.എഫ്.ഐ മിഷന്‍ പഞ്ചാബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 125 പേരാണ് ചേലാകര്‍മ്മത്തിന് വിധേയരായത്. നിര്‍ദ്ധിഷ്‌ഠ സമയത്തിന് ശേഷവും മുതിര്‍ന്നവരും കുട്ടികളുമായി നിരവധികള്‍ അവസരം കാത്ത് നില്‍പ്പുണ്ടായിരുന്നു. അഞ്ഞൂറിലധികം പേര്‍ രജിസ്റ്റര്‍ ചെയ്‌ത് കാത്തിരിക്കുകയാണിപ്പോള്‍. ദയ്‌പിയിലെ ക്യാമ്പിലെത്തിയവരില്‍ പകുതിയോളം പേര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.
സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളില്‍ നിത്യവൃത്തി ചെയ്‌തു ജീവിക്കുന്ന പട്ടിണിപ്പാവങ്ങളായ ജനങ്ങള്‍ ആര്‍.സി.എഫ്.ഐ ഒരുക്കിയ മെഡിക്കല്‍ ക്യാമ്പ് വലിയ അനുഗ്രഹമായി.
മെഡിസിന ഡോക്‌ടേര്‍സ് വിഗും പാരാമെഡിക്കല്‍ വളണ്ടിയര്‍മാരും ഒരു പകല്‍ മുഴുവന്‍ പ്രതികൂല കാലാവസ്ഥയിലും കര്‍മ്മ നിരതരായിരുന്നു. മിഷന്‍ പഞ്ചാബിന്റെ രണ്ടാം ഘട്ടം റമളാനില്‍ ആരംഭിക്കും
Tuesday, 13 May 2014
നിബന്ധനകള്‍
1. എസ്.എസ്.എല്‍.സി പാസ്സായിരിക്കണം
2. 165 സെ.മീ. ഉയരം വേണം
3. അംഗവൈഗല്യങ്ങള്‍, അലര്‍ജി, മഞ്ഞപ്പിത്തം പോലോത്ത രോഗങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കരുത്
4. 20 - 33 വയസ്സിന്റെ ഇടയിലായിരിക്കണം
5. അപേക്ഷാ ഫോമില്‍ രേഖപ്പെടുത്തിയ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇന്റര്‍വ്യൂ കഴിയുന്നത് വരെ ഓര്‍ത്തിരിക്കണം. മറന്നു പോയാല്‍ അപേക്ഷ നിരസിക്കപ്പെടുന്നതിന് കാരണമായേക്കാം.
6. പാസ്‌പോര്‍ട്ടില്‍ ഏറ്റവും ചുരുങ്ങിയത് ഒരു കൊല്ലത്തെ കാലാവധി ഉണ്ടായിരിക്കണം.
7. പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ചെയ്യാത്തവര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് അതാത് ജില്ലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും ചെ യ്‌തിരിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ഹാജറാക്കേണ്ട രേഖകള്‍
(താഴെ പറയുന്ന രേഖകളല്ലാതെ മറ്റൊന്നും തന്നെ അപേക്ഷയോട് കൂടി വെക്കരുത്)
� പൂരിപ്പിച്ച അപേക്ഷാ ഫോം
� എസ്.എസ്.എല്‍.സി. പാസ്സായ സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും കോപ്പി
� പാസ്‌പോര്‍ട്ടിന്റെ ഒന്നാം പേജും അവസാന പേജും ഉള്‍ക്കൊള്ളുന്ന കോപ്പി
� അതാത് യൂണിറ്റിലെ എസ്.എസ്.എഫ്, എസ്.വൈ.എസിന്റെ ലെറ്റര്‍പേഡില്‍ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഫോണ്‍ നമ്പര്‍ സഹിതം ഒപ്പിട്ട്, സീല്‍ ചെയ്‌ത കത്ത്
� എസ്.എസ്.എഫ്, എസ്.വൈ.എസ്. മെമ്പര്‍ഷിപ്പ് കോപ്പി
* എല്ലാ ബുധനാഴ്‌ചയും 10 - 4 വരെ.
* ഓഫീസ് അവധി ദിവസങ്ങളില്‍ രജിട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
2014 മെയ് 21 മുതലുള്ള എല്ലാ ബുധനാഴ്‌ചകളിലും അപേക്ഷാഫോം മര്‍കസില്‍ സ്വീകരിക്കുന്നതാണ്.
അപേക്ഷാഫോം http://markazonline.com/en/downloads/ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Shuhaib Uliyil
9747315208

Sunday, 11 May 2014
ഉപരിപഠനം:
ആശങ്കകള്‍ ഒഴിവാക്കാം.
ആശങ്കകള്‍ ഒഴിവാക്കാം.
അവധിക്കാലമായാല്‍ അടുത്ത കോഴ്‌സ് ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന
ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍ . പ്രത്യേകിച്ച് , പത്താം ക്ലാസ്
കഴിഞ്ഞവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും ഈ ആശങ്ക അല്‌പം കൂടുതലാണ് .
എന്നാല്‍ വളരെ കാര്യമായി ആസൂത്രണം ചെയ്‌ത് മുന്നേറിയാല്‍ ഇത്തരം ആശങ്കകള്‍
അസ്ഥാനത്താകും . സ്വന്തം അഭിരുചിക്കിണങ്ങിയതും വിശാലമായ സാധ്യതകളുള്ളതുമായ
കോഴ്‌സാണ് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കേണ്ടത് .
പത്താം തരം കഴിഞ്ഞാല്‍
സാധാരണ ഗതിയില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ത്ഥിക്ക്
മൂന്ന് സ്‌കീമുകളില്‍ ഏതെങ്കിലും ഒന്നില്‍ പ്ലസ് വണ്ണിന് ചേരാം .
സയന്‍സ് , കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഇവയില്‍ ഏറ്റവും താത്‌പര്യമുള്ള
കോഴ്‌സിനാണ് ഓരോ വിദ്യാര്‍ത്ഥിയും ചേരേണ്ടത് . ഈ മൂന്ന് സ്‌കീമുകളില്‍
ഏറ്റവും നല്ല കോഴ്‌സ് ഏതാണെന്ന ചിന്ത തീര്‍ത്തും വിഡ്‌ഢിത്തമാണ് .
ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രത്യേകതകളുമുണ്ട് . കാരണം , ഇന്ത്യയിലെ
അറിയപ്പെട്ട ചിന്തകരും പ്രഭാഷകരും എഴുത്തുകാരും രാഷ്‌ട്രീയക്കാരും
ഹ്യുമാനിറ്റീസ് പശ്ചാത്തലമുള്ളവരാണ് . അതേ സമയം അറിയപ്പെട്ട
കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രഗത്ഭരായ ശാസ്‌ത്രജ്ഞര്‍ നമ്മുടെ
രാജ്യത്തുണ്ട്. അവര്‍ സയന്‍സ് ഫീല്‍ഡില്‍ നിന്നുളളവരാണ് . ആഗോള
തലത്തില്‍ തന്നെ പ്രശസ്‌തരായ ബിസിനസ്സുകാരും സാമ്പത്തിക വിദഗ്‌ധരും
കൊമേഴ്‌സില്‍ അഗ്രകണ്യരാണ് . അപ്പോള്‍ ഏതെങ്കിലും ഒരു സ്‌കീം ഏറ്റവും
ബെസ്റ്റ് ആണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അതേ സമയം ഒരു
വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കിണങ്ങിയതാണ് സയന്‍സ് എങ്കില്‍ അവനെ
സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല കോഴ്‌സ് സയന്‍സ് ആണ്. അപ്പോള്‍
സ്വവന്തം അഭിരുചിക്കിണങ്ങിയ കോഴിസ് തിരഞ്ഞെടുക്കുന്നതിലാണ് മിടുക്ക്
കാണിക്കേണ്ടത്.
അതേസമയം കൂടുതല്‍ പഠിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് നേരിട്ട്
ജോലിയില്‍ പ്രവേശിക്കാനാവുന്ന നിരവധി ഹൃസ്വകാല കോഴ്‌സുകളും ഇന്ന്
ലഭ്യമാണ്. ഇത്തരം ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ കഴിഞ്ഞാല്‍
നേരിട്ട് ജോലിയിലേക്ക് പ്രവേശിക്കാം . ഐടി,കമ്പ്യൂട്ടര്‍, ബിസിനസ്,
കൊമേഴ്‌സ് മേഖലകളില്‍ മികച്ച ഹൃസ്വ കാല കോഴ്‌സുകള്‍ ഉണ്ട്. കൂടാതെ പത്താം
തരം പാസായവര്‍ക്ക് മാത്രമായുള്ള സര്‍ക്കാര്‍ ജോലികള്‍ക്കും ശ്രമം
നടത്താം . ഓരോ വര്‍ഷവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള
വിവിധ വകുപ്പുകളിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക്
അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകള്‍ പുറത്തു വിടാറുണ്ട് . ഇത്
മനസ്സിലാക്കി കൂടുതല്‍ അവസരങ്ങളിലേക്ക് കടന്നു ചെല്ലാവുന്നതാണ്.
പ്ലസ് ടു കഴിഞ്ഞാല്‍
പ്ലസ്‌ടു കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിക്ക് നൂറു കണക്കിന് ബിരുദ
കോഴ്‌സുകള്‍ക്ക ചേരാവുന്നതാണ്. എന്‍ജിനീയറിംഗ്, മെഡിക്കല്‍ മേഖലകള്‍ ,
ഇവയില്‍ കേവലം രണ്ടു മേഖലകള്‍ മാത്രമാണ് . എന്‍ജിയീയറിംഗില്‍ തന്നെ നിരവധി
സ്‌പെഷലൈസേഷനുകളുണ്ട്. ആവിയേശന്‍ , സിവില്‍ , ഇലക്‌ട്രിക് , ഷിപ്പിംഗ്
ഇന്‍ഡസ്‌ട്രി, അഗ്രികള്‍ച്ചറല്‍ , മൈനിംഗ്, പെട്രോളിയം, പ്ലാസ്റ്റിക് ,
പോളിമര്‍ , റബ്ബര്‍ , സിറാമിക് , ടെക്‌സ്റ്റൈല്‍, തുടങ്ങി നിരവധി
എന്‍ജിനീയറിംഗ് മേഖലകളിലെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ശാസ്‌ത്ര
വിഷയങ്ങളില്‍ താത്‌പര്യമുള്ളവര്‍ ബയോളജി , പിസിക്‌സ്, കെമിസ്‌ട്രി,
ജിയോളജി . ജോഗ്രഫി , മാത്തമാറ്റിക്‌സ്, മെറ്റീരിയോളജി , ഓഷ്യാനോഗ്രഫി ,
ജെനിറ്റിക്‌സ്, ബയോ കെമിസ്‌ട്രി , ഹോംസയന്‍സ് , ഫുഡ് ടെക്‌നോളജി ,
തുടങ്ങി നൂറുകണക്കിന് മേഖലകളിലെ കോഴ്‌സുകള്‍ , തിരഞ്ഞെ
#ുക്കാം . ഇതുപോലെ കൊമേഴ്‌സിലും ഒരുപാട് സ്‌പെഷലൈസേഷനുകളുണ്ട് . ഫാഷന്‍
ടെക്‌നോളജി , ഇന്റീരിയല്‍/എക്‌സ്റ്റീരിയല്‍ ഡിസൈനിംഗ് , ഫൈന്‍ ആര്‍ട്‌സ് ,
മാര്‍ക്കറ്റിംഗ് , പ്രിന്റിംഗ് തുടങ്ങിയവയിലും ശ്രദ്ധകേന്ദ്രീകരിച്ച്
നിരവധി കോഴ്‌സുകള്‍ ചെയ്യാം . മാനേജ് മെന്റ്‌മേഖലയില്‍ സിഎ, കോസ്‌റ്‌റ്
മാനേജ് മെന്റ് , സ്റ്റോക്ക് ബ്രോക്കേഴ്‌സ് ആന്റ്
ഇന്‍വെസ്‌റ്റ്‌മെന്റ് , ബാങ്കിംഗ് , കമ്പനി സെക്രട്ടറി , ഹ്യൂമന്‍
റിസോഴ്‌സസ് , എക്‌സ്‌പോര്‍ട്ട് മാനേജ്‌മെന്റ് , ഹോസ്‌പിറ്റലി
മാനേജ്‌മെന്റ് , പ്രൊഫഷനല്‍മാനേജ്‌മെന്റ് , തുടങ്ങിയവ കടന്നുവരുന്നു.
അധ്യാപന രംഗത്ത് അഭിരുചിയുള്ളവര്‍ക്ക് നിരവധി കോഴ്‌സുകള്‍ വേറെയുണ്ട്.
കൂടാതെ സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന ജോലി വാഗ്‌ദാനം ചെയ്യുന്ന
കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം . ഡിഫന്‍സ് സര്‍വ്വീസ്, ആര്‍മി, നേവി,
എയര്‍ ഫോഴ്‌സ് തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേക്കും
പ്ലസ്‌ടു പാസായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
Saturday, 10 May 2014
സാഹോദര്യത്തിന്റെ പുലരിക്കായി ഉറങ്ങിയുണരാം…
പള്ളിയുടെ ബാനറുകളും നോട്ടീസ് ബോര്‍ഡുകളും തകര്‍ക്കുക…. പള്ളികളിലേക്ക് പോകുന്നവരെ ശകാര വര്‍ഷങ്ങള്‍ ചൊരിഞ്ഞു പരിഹസിക്കുക… സ്ത്രീകളെയും കുട്ടികളെയും അതിക്രമിക്കുക…. വാളുകളും ഇരുമ്പ് വടികളും കൊണ്ട് സംഘം ചേര്‍ന്ന് മര്‍ധിക്കുക…. ഇത് , ദക്ഷിണ കന്നടയിലെ, പുത്തൂര്‍ – കുക്കുമ്പേ സുബ്രമണ്യ ഹൈവേയിലെ അബ്ബാട എന്നാ ഗ്രാമം. ഹിന്ദു മുസ്ലിം സഹോദരങ്ങള്‍ കഴിഞ്ഞ റമളാന്‍ വരെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ദിനങ്ങള്‍ നീക്കിയിരുന്ന ഒരു കൊച്ചു ഗ്രാമം. ബാങ്ക് ഒലികളും മണി നാദങ്ങളും സ്നേഹത്തിന്‍റെ ശബ്ദങ്ങള്‍ മുഴക്കിയിരുന്ന ഒരു പ്രദേശം.. പക്ഷെ, ഇന്ന് സ്ഥിതി ഗതികള്‍ ആകെ മാറിയിരിക്കുന്നു. മതം വേറെ ആയതിന്‍റെ പേരില്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവേണ്ടി വരുന്ന ഒരു കൂട്ടം നിരാലംബരുടെ കഥകളാണ് അവിടെ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. മുപ്പതു കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. അതില്‍ പത്തു മുസ്ലിം കുടുംബങ്ങള്‍… ഈ കുടുംബങ്ങള്‍ക്കാണ് വേദനയുടെ ഒത്തിരി കഥകള്‍ പറയാനുള്ളത്. ആത്മ നൊമ്പരങ്ങളുടെ കണ്ണീരില്‍ ചാലിച്ചെടുത്ത നോവുന്ന കഥകള്‍…., പലപ്പോഴും സംസാരിക്കാന്‍ പോലും ഭയക്കുന്നവര്‍. പള്ളിയുടെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങുന്നു അവരുടെ ഹൃദയം തുറന്നുള്ള സംഭാഷണങ്ങള്‍ . ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന നിസഹായര്‍. പ്രദേശ വാസിയായ അഷ്‌റഫ് പറയുന്നത് കേള്‍ക്കുക; ഞങ്ങള്‍ക്ക് എന്ത് ചെയ്യാനൊക്കും? ഞങ്ങളില്‍ പലരും കൂലിപ്പണിക്കാര്‍ ആണ്. പകല്‍ സമയങ്ങളില്‍ സ്ത്രീകള്‍ മാത്രമാണ് വീടുകളില്‍ ഉണ്ടാവാറ്. ഇത് ഞങ്ങളുടെ ഭയം വര്‍ധിപ്പിക്കുന്നു. അതെ, പ്രതികരിക്കാന്‍ പോലും വിധിക്കപ്പെടാത്തവര്‍.. വേറൊരു അനുഭവമാണ് അബ്ദുല്‍ ഖാദറിന് പറയാനുള്ളത്. ഒരിക്കല്‍ പശുവിനെ മേച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ . അപ്പോള്‍, ഒരു കൂട്ടം ആളുകള്‍ വന്നു ചോദിച്ചു നീ പശുവിനെ അറക്കാന്‍ പോവുകയാണോ എന്ന് . ആവുന്ന രീതിയിലൊക്കെ അല്ല എന്ന് പറഞ്ഞെങ്കിലും എന്നെ മര്‍ദിച്ചു അവഷനാകി അവര്‍ എന്‍റെ പശുവുമായി നടന്നു നീങ്ങി. നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ…
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27 നു ഏതാനും ചില ബജ്രന്ഗ്ദള്‍ പ്രവര്‍ത്തകര്‍ ജീപ്പിലും ബൈക്കുകളിലുമായി റോന്തു ചുട്ടിക്കൊണ്ടിരുന്നു. അടുത്തുള്ള മുസ്ലിം വീടുകളെല്ലാം പേടിപ്പിക്കുമാര്‍ അവരുടെ വാതിലുകളില്‍ മുട്ടിക്കൊണ്ടിരുന്നു. ആണുങ്ങളെല്ലാം പള്ളിയില്‍ പോയിരുന്നതിനാല്‍ സ്ത്രീകള്‍ മാത്രമേ വീട്ടിലുന്ദൈയിരുന്നുള്ളൂ. പേടിച്ചു വിറച്ച സ്ത്രീകള്‍ പലരും ലൈറ്റ് അണച്ച്, ശബ്ദമുണ്ടാക്കാതെ അകത്തു ഒതുങ്ങിക്കൂടി. അതിക്രമം കണ്ടു സഹിക്കാന്‍ കഴിയാതെ രവീന്ദ്ര നാഥ് റായി എന്ന ഹിന്ദു സഹോദരന്‍ അക്രമികളില്‍ പെട്ട രണ്ടാളുകളുടെ പിറകെ ഓടി. പാതി വഴിയില്‍, ബജ്രന്ഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്ന് രവീന്ദ്ര നാഥ്നെ മര്ധിക്കാന്‍ തുടങ്ങി. ശബ്ദം കേട്ട് പള്ളിയില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി വന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത് രവീന്ദ്ര നാഥ്നെ ജീപ്പ് കയറ്റി കൊല്ലാന്‍ ശ്രമിക്കുന്നതാണ്. പക്ഷെ, ഭാഗ്യവശാല്‍ ജീപ്പ് ഒരു ഇലക്ട്രിക് പോസ്റ്റില്‍ തട്ടി നിശ്ചലമായി. ഇന്ന്, ഈ ഗ്രാമത്തിലെ മുസ്ലിംകളും സമാദാനം കാംക്ഷിക്കുന്ന മറ്റുള്ളവരും ഭീതിയിലാണ്. മദ്രസയില്‍ പോകാന്‍ പോലും ഭയക്കുന്നു ഇവിടത്തെ കുട്ടികള്‍. ഞങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചതിനു ഒരു ഹിന്ദുവിനെ പോലും കൊല്ലാന്‍ ഒരുങ്ങിയെങ്കില്‍ , ഞങ്ങളുടെ അവസ്ഥ എന്താകുമെന്നു ഇവര്‍ ചോദിക്കുമ്പോള്‍ ഉത്തരം കണ്ടെത്താന്‍ നാം വിഷമിക്കുന്നു അല്ലെ? കര്‍ണാടകയില്‍ ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല . ഉര്‍ദു പത്രം കയ്യില്‍ പിടിച്ചതിന്റെ പേരില്‍ ഒരു വ്യക്തി ആക്രമിക്കപ്പെട്ട നാടാണിത്. പര്‍ദ്ദ ധരിച്ചവരെ സ്കൂളില്‍ നിന്നും പുറത്താക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാട്…. സ്നേഹം വറ്റാത്ത ഹിന്ദു മുസ്ലിം അനുഭാവികള്‍ ഇന്നും ഉണ്ട് നമുക്ക് ചുറ്റും.പരസ്പര സ്നേഹത്തില്‍ വിശ്വസിക്കുന്ന സുമനസ്കര്‍.. ഒരാള്‍ ഒരു തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹം മൊത്തം അതില്‍ ഭാഗവാക്കാണെന്ന് അര്‍ത്ഥമില്ല. ഹിന്ദുവും മുസ്ലിമും ഒരു പാത്രത്തില്‍ നിന്നും ഉണ്ടിരുന്ന ഒരു പൈതൃകം ഉണ്ടായിരുന്നു നമുക്ക്. പൊതു ശത്രുക്കളെ ഒരുമിച്ചു പോരാടി തുരത്തിയിരുന്ന ചരിത്രമുണ്ടായിരുന്നു. അന്യന്‍റെ വേദന, അവനേതു മതത്തിലയിരുന്നെങ്കില്‍ കൂടി, സ്വന്തം വേദനയായി അവാഹിച്ചിരുന്ന ഒരു നല്ല കാലം. പരസ്പരം കൊന്നും കൊലവിളിച്ചുമല്ല കൊണ്ടും കൊടുത്തും ആണ് ജീവിക്കേണ്ടത് എന്ന് വിശ്വസിച്ചിരുന്ന നന്മ നിറഞ്ഞ നല്ല ഇന്നലെകള്‍. അവയൊക്കെ ഓര്‍ത്തു വിലപിക്കാനെ നമുക്ക് കഴിയൂ. തീവ്രവാദം …അത് എതിര്‍ക്കേണ്ടത് തന്നെയാണ്. അത് മുസ്ലിമില്‍ നിന്നായാലും ഹിന്ദുവില്‍ നിന്നായാലും. നമുക്ക് പ്രാര്‍ത്ഥിക്കാം, എല്ലായിടങ്ങളിലും ഹിന്ദുവും മുസ്ലിമും തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്ന സുന്ദര കാഴ്ച കാണുന്ന ഒരു പുലരിയിലേക്ക് ഉറങ്ങിയുണരാനായി……
പള്ളിയുടെ ബാനറുകളും നോട്ടീസ് ബോര്‍ഡുകളും തകര്‍ക്കുക…. പള്ളികളിലേക്ക് പോകുന്നവരെ ശകാര വര്‍ഷങ്ങള്‍ ചൊരിഞ്ഞു പരിഹസിക്കുക… സ്ത്രീകളെയും കുട്ടികളെയും അതിക്രമിക്കുക…. വാളുകളും ഇരുമ്പ് വടികളും കൊണ്ട് സംഘം ചേര്‍ന്ന് മര്‍ധിക്കുക…. ഇത് , ദക്ഷിണ കന്നടയിലെ, പുത്തൂര്‍ – കുക്കുമ്പേ സുബ്രമണ്യ ഹൈവേയിലെ അബ്ബാട എന്നാ ഗ്രാമം. ഹിന്ദു മുസ്ലിം സഹോദരങ്ങള്‍ കഴിഞ്ഞ റമളാന്‍ വരെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ദിനങ്ങള്‍ നീക്കിയിരുന്ന ഒരു കൊച്ചു ഗ്രാമം. ബാങ്ക് ഒലികളും മണി നാദങ്ങളും സ്നേഹത്തിന്‍റെ ശബ്ദങ്ങള്‍ മുഴക്കിയിരുന്ന ഒരു പ്രദേശം.. പക്ഷെ, ഇന്ന് സ്ഥിതി ഗതികള്‍ ആകെ മാറിയിരിക്കുന്നു. മതം വേറെ ആയതിന്‍റെ പേരില്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവേണ്ടി വരുന്ന ഒരു കൂട്ടം നിരാലംബരുടെ കഥകളാണ് അവിടെ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. മുപ്പതു കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. അതില്‍ പത്തു മുസ്ലിം കുടുംബങ്ങള്‍… ഈ കുടുംബങ്ങള്‍ക്കാണ് വേദനയുടെ ഒത്തിരി കഥകള്‍ പറയാനുള്ളത്. ആത്മ നൊമ്പരങ്ങളുടെ കണ്ണീരില്‍ ചാലിച്ചെടുത്ത നോവുന്ന കഥകള്‍…., പലപ്പോഴും സംസാരിക്കാന്‍ പോലും ഭയക്കുന്നവര്‍. പള്ളിയുടെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങുന്നു അവരുടെ ഹൃദയം തുറന്നുള്ള സംഭാഷണങ്ങള്‍ . ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന നിസഹായര്‍. പ്രദേശ വാസിയായ അഷ്‌റഫ് പറയുന്നത് കേള്‍ക്കുക; ഞങ്ങള്‍ക്ക് എന്ത് ചെയ്യാനൊക്കും? ഞങ്ങളില്‍ പലരും കൂലിപ്പണിക്കാര്‍ ആണ്. പകല്‍ സമയങ്ങളില്‍ സ്ത്രീകള്‍ മാത്രമാണ് വീടുകളില്‍ ഉണ്ടാവാറ്. ഇത് ഞങ്ങളുടെ ഭയം വര്‍ധിപ്പിക്കുന്നു. അതെ, പ്രതികരിക്കാന്‍ പോലും വിധിക്കപ്പെടാത്തവര്‍.. വേറൊരു അനുഭവമാണ് അബ്ദുല്‍ ഖാദറിന് പറയാനുള്ളത്. ഒരിക്കല്‍ പശുവിനെ മേച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ . അപ്പോള്‍, ഒരു കൂട്ടം ആളുകള്‍ വന്നു ചോദിച്ചു നീ പശുവിനെ അറക്കാന്‍ പോവുകയാണോ എന്ന് . ആവുന്ന രീതിയിലൊക്കെ അല്ല എന്ന് പറഞ്ഞെങ്കിലും എന്നെ മര്‍ദിച്ചു അവഷനാകി അവര്‍ എന്‍റെ പശുവുമായി നടന്നു നീങ്ങി. നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ…
Friday, 9 May 2014
മതപരിഷ്‌കരണ വാദികള്‍ക്കുള്ള പ്രചോദനം അപലപനീയം: സമസ്ത
കോഴിക്കോട്: ഐക്യമുണ്ടാക്കാനെന്ന പേരില്‍ രംഗത്ത് വന്ന് അനൈക്യവും ഛിദ്രതയും സൃഷ്ടിക്കുകയും യഥാര്‍ഥ മുസ്‌ലിം വിശ്വാസ ആചാരങ്ങള്‍ അനുഷ്ടിക്കുന്നവരെ ബഹുദൈവ ആരാധകരെന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന മതപരിഷ്‌കരണക്കാരെ സഹായിക്കുന്നത് അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ മുശാവറ പ്രസ്താവനയില്‍ പറഞ്ഞു. അത്തരക്കാരെ ഒരു നിലക്കും സഹായിക്കില്ല. പ്രവാചക കാലം മുതല്‍ മുസ്‌ലിംകള്‍ നിരാക്ഷേപം പ്രവര്‍ത്തിച്ചുവന്ന നിര്‍ബന്ധവും ഐഛികവുമായ കാര്യങ്ങളെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മാറ്റത്തിരുത്തലുകള്‍ വരുത്തിയവര്‍ സമൂഹത്തിന് ചെയ്തത് മഹത്തരമായ സേവനമാണെന്ന പ്രസ്താവനകള്‍ കേരള മുസ്‌ലിംകള്‍ പുച്ഛത്തോടെയാണ് കേള്‍ക്കുന്നത്. എന്തിന്റെ പേരിലായാലും മത നിയമങ്ങളെ ബലികഴിക്കുകയും മത ചിഹ്നങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന മത പരിഷ്‌കരണക്കാര്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുശാവറ ആഹ്വാനം ചെയ്തു. മനുഷ്യ ജീവനും സമ്പത്തിനും ഭീഷണിയായ മദ്യം സമ്പൂര്‍ണമായും നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണം. പഴുതുകള്‍ നിറഞ്ഞ സര്‍ക്കാര്‍ നിലപാടുകള്‍ മദ്യഉപഭോഗം കുറക്കുന്നതിനു പകരം വര്‍ധിക്കാനേ സഹായിക്കുന്നുള്ളു. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ തന്നെ കൊണ്ടുവരുന്ന നിയമങ്ങളും നിയന്ത്രണങ്ങളും കാര്യമായി നടപ്പിലാക്കുന്നില്ല. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന റവന്യൂ വേണ്ടെന്നുവെക്കുക വഴി സമ്പൂര്‍ണ മദ്യനിരോധനം സാധ്യമാക്കണമെന്നും മുശാവറ ആവശ്യപ്പെട്ടു. സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇ സുലൈമാന്‍ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബൂഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പി വി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എം അബ്ദുര്‍റഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ബാസ് മുസ്‌ലിയാര്‍ കാസര്‍കോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Subscribe to:
Comments (Atom)