Sunday, 1 June 2014


പ്രേമുദ്ധീന്‍ 75-ാം വയസ്സില്‍ ചേലാകര്‍മ്മം
മിഷന്‍ പഞ്ചാബിന്‌ വന്‍ പ്രതികരണം


ദയ്‌പി (പഞ്ചാബ്‌):

പ്രേമുദ്ധീന്‍ എന്ന വയോധികന്‌ 75 വയസ്സ്‌ പ്രായമുണ്ട്‌.
ദയ്‌പി ഗ്രാമത്തില്‍ ആര്‍.സി.എഫ്‌.ഐ ഡല്‍ഹി ചാപ്‌റ്റര്‍ സംഘടിപ്പിച്ച മെഡിസിനാ മെഗാ മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച്‌ നടന്ന സൗജന്യ ചേലാകര്‍മ്മ പരിപാടിക്ക്‌ 80 കിലോമീറ്റര്‍ ദൂരം താണ്ടി ഹരിയാനയിലെ നറവണ ഗ്രാമത്തില്‍ നിന്ന്‌ വന്ന ഇരുപതോളം പേരടങ്ങുന്ന സംഘത്തിലെ ഏറ്റവും മുതിര്‍ന്നയാളാണ്‌ പ്രേമുദ്ദീന്‍. പ്രതീക്ഷിച്ചതിലും വേഗത്തിലും സമാധാനത്തിലും ചേലാകര്‍മ്മം കഴിഞ്ഞതോടെ പ്രേമുദ്ധീന്‍ ആഹ്ലാദവാനായി. ആര്‍.സി.എഫ്‌.ഐ വളണ്ടിയര്‍മാരെയും ഡോക്‌ടര്‍മാരെയും അനുഗ്രഹവാക്കുകള്‍ ചൊരിഞ്ഞും പ്രാര്‍ത്ഥിച്ചും സന്തോഷമറിയിച്ചു. സൗജന്യമായി നല്‍കിയ മരുന്നുകള്‍ വാങ്ങി ചേലാകര്‍മ്മത്തിനെത്തിയ കുട്ടികളോടും മുതിര്‍ന്നവരോടും ഒന്നും പേടിക്കേണ്ടതില്ലെന്ന്‌ സമാധാനിപ്പിച്ച്‌ പ്രേമുദ്ധീന്‍ ക്യാമ്പിലെ ശ്രദ്ധേയമായി. നറവണ ഗ്രാമത്തില്‍ ഇന്ത്യാ വിഭജനത്തിന്റെ മുറിവില്‍ ഒറ്റപ്പെട്ടുപോയ വിരലിലെണ്ണാവുന്ന മുസ്‌ലിം കുടുംബങ്ങളിലൊന്നില്‍പ്പെട്ടയാളാണ്‌ പ്രേമുദ്ധീന്‍. സഹൃദയരായ ഹൈന്ദവ സഹോദരങ്ങളില്‍ ചിലര്‍ വര്‍ഗീയവാദികളുടെ കൊലക്കത്തിയില്‍ നിന്ന്‌ രക്ഷപ്പെടുത്തിയതാണ്‌ ഇദ്ദേഹത്തിന്റെ കുടുംബത്തെ. വിഭജനത്തെ തുടര്‍ന്ന്‌ ചിന്നഭിന്നമായ മുസ്‌ലിം കുടുംബങ്ങള്‍ ആത്മരക്ഷയ്‌ക്ക്‌ വേണ്ടി ചേലാകര്‍മ്മം ഉപേക്ഷിച്ചും പള്ളികളില്‍ നിന്നകന്നും ജീവിച്ചു. ഹരിയാനയിലും പഞ്ചാബിലുമായി ഓരോ ഗ്രാമത്തിലും പത്തോ ഇരുപതോ കുടുംബങ്ങള്‍ മാത്രമാണ്‌ മുസ്‌ലിംകളായി ഉള്ളത്‌. മാന്‍സ ജില്ലയില്‍ ആകെയുള്ളത്‌ കേവലം 10 പള്ളികള്‍ മാത്രമാണ്‌. മര്‍കസ്‌ ആര്‍.സി.എഫ്‌.ഐ മിഷന്‍ പഞ്ചാബ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 125 പേരാണ്‌ ചേലാകര്‍മ്മത്തിന്‌ വിധേയരായത്‌. നിര്‍ദ്ധിഷ്‌ഠ സമയത്തിന്‌ ശേഷവും മുതിര്‍ന്നവരും കുട്ടികളുമായി നിരവധികള്‍ അവസരം കാത്ത്‌ നില്‍പ്പുണ്ടായിരുന്നു. അഞ്ഞൂറിലധികം പേര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ കാത്തിരിക്കുകയാണിപ്പോള്‍. ദയ്‌പിയിലെ ക്യാമ്പിലെത്തിയവരില്‍ പകുതിയോളം പേര്‍ 18 വയസ്സിന്‌ മുകളില്‍ പ്രായമുള്ളവരാണ്‌.
സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളില്‍ നിത്യവൃത്തി ചെയ്‌തു ജീവിക്കുന്ന പട്ടിണിപ്പാവങ്ങളായ ജനങ്ങള്‍ ആര്‍.സി.എഫ്‌.ഐ ഒരുക്കിയ മെഡിക്കല്‍ ക്യാമ്പ്‌ വലിയ അനുഗ്രഹമായി.
മെഡിസിന ഡോക്‌ടേര്‍സ്‌ വിഗും പാരാമെഡിക്കല്‍ വളണ്ടിയര്‍മാരും ഒരു പകല്‍ മുഴുവന്‍ പ്രതികൂല കാലാവസ്ഥയിലും കര്‍മ്മ നിരതരായിരുന്നു. മിഷന്‍ പഞ്ചാബിന്റെ രണ്ടാം ഘട്ടം റമളാനില്‍ ആരംഭിക്കും

Tuesday, 13 May 2014

 നിബന്ധനകള്‍

1. എസ്‌.എസ്‌.എല്‍.സി പാസ്സായിരിക്കണം
2. 165 സെ.മീ. ഉയരം വേണം
3. അംഗവൈഗല്യങ്ങള്‍, അലര്‍ജി, മഞ്ഞപ്പിത്തം പോലോത്ത രോഗങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കരുത്‌
4. 20 - 33 വയസ്സിന്റെ ഇടയിലായിരിക്കണം
5. അപേക്ഷാ ഫോമില്‍ രേഖപ്പെടുത്തിയ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇന്റര്‍വ്യൂ കഴിയുന്നത്‌ വരെ ഓര്‍ത്തിരിക്കണം. മറന്നു പോയാല്‍ അപേക്ഷ നിരസിക്കപ്പെടുന്നതിന്‌ കാരണമായേക്കാം.
6. പാസ്‌പോര്‍ട്ടില്‍ ഏറ്റവും ചുരുങ്ങിയത്‌ ഒരു കൊല്ലത്തെ കാലാവധി ഉണ്ടായിരിക്കണം.
7. പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ ചെയ്യാത്തവര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ അതാത്‌ ജില്ലാ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ നിന്നും ചെ യ്‌തിരിക്കേണ്ടതാണ്‌.

അപേക്ഷയോടൊപ്പം ഹാജറാക്കേണ്ട രേഖകള്‍
(താഴെ പറയുന്ന രേഖകളല്ലാതെ മറ്റൊന്നും തന്നെ അപേക്ഷയോട്‌ കൂടി വെക്കരുത്‌)

� പൂരിപ്പിച്ച അപേക്ഷാ ഫോം
� എസ്‌.എസ്‌.എല്‍.സി. പാസ്സായ സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക്‌ ലിസ്റ്റിന്റെയും കോപ്പി
� പാസ്‌പോര്‍ട്ടിന്റെ ഒന്നാം പേജും അവസാന പേജും ഉള്‍ക്കൊള്ളുന്ന കോപ്പി
� അതാത്‌ യൂണിറ്റിലെ എസ്‌.എസ്‌.എഫ്‌, എസ്‌.വൈ.എസിന്റെ ലെറ്റര്‍പേഡില്‍ യൂണിറ്റ്‌ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരുടെ ഫോണ്‍ നമ്പര്‍ സഹിതം ഒപ്പിട്ട്‌, സീല്‍ ചെയ്‌ത കത്ത്‌
� എസ്‌.എസ്‌.എഫ്‌, എസ്‌.വൈ.എസ്‌. മെമ്പര്‍ഷിപ്പ്‌ കോപ്പി

* എല്ലാ ബുധനാഴ്‌ചയും 10 - 4 വരെ.
* ഓഫീസ്‌ അവധി ദിവസങ്ങളില്‍ രജിട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. 


2014 മെയ്‌ 21 മുതലുള്ള എല്ലാ ബുധനാഴ്‌ചകളിലും അപേക്ഷാഫോം മര്‍കസില്‍ സ്വീകരിക്കുന്നതാണ്‌.

അപേക്ഷാഫോം http://markazonline.com/en/downloads/ 
ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. 



Shuhaib Uliyil
9747315208

Sunday, 11 May 2014

ഉപരിപഠനം:
ആശങ്കകള്‍ ഒഴിവാക്കാം.


അവധിക്കാലമായാല്‍ അടുത്ത കോഴ്‌സ്‌ ഏതാണ്‌ തിരഞ്ഞെടുക്കേണ്ടത്‌ എന്ന ആശങ്കയിലാണ്‌ വിദ്യാര്‍ത്ഥികള്‍ . പ്രത്യേകിച്ച്‌ , പത്താം ക്ലാസ്‌ കഴിഞ്ഞവര്‍ക്കും പ്ലസ്‌ ടു കഴിഞ്ഞവര്‍ക്കും ഈ ആശങ്ക അല്‌പം കൂടുതലാണ്‌ . എന്നാല്‍ വളരെ കാര്യമായി ആസൂത്രണം ചെയ്‌ത്‌ മുന്നേറിയാല്‍ ഇത്തരം ആശങ്കകള്‍ അസ്ഥാനത്താകും . സ്വന്തം അഭിരുചിക്കിണങ്ങിയതും വിശാലമായ സാധ്യതകളുള്ളതുമായ കോഴ്‌സാണ്‌ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കേണ്ടത്‌ . 


പത്താം തരം കഴിഞ്ഞാല്‍
സാധാരണ ഗതിയില്‍ പത്താം ക്ലാസ്‌ കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ത്ഥിക്ക്‌ മൂന്ന്‌ സ്‌കീമുകളില്‍ ഏതെങ്കിലും ഒന്നില്‍ പ്ലസ്‌ വണ്ണിന്‌ ചേരാം . സയന്‍സ്‌ , കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ ഇവയില്‍ ഏറ്റവും താത്‌പര്യമുള്ള കോഴ്‌സിനാണ്‌ ഓരോ വിദ്യാര്‍ത്ഥിയും ചേരേണ്ടത്‌ . ഈ മൂന്ന്‌ സ്‌കീമുകളില്‍ ഏറ്റവും നല്ല കോഴ്‌സ്‌ ഏതാണെന്ന ചിന്ത തീര്‍ത്തും വിഡ്‌ഢിത്തമാണ്‌ . ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രത്യേകതകളുമുണ്ട്‌ . കാരണം , ഇന്ത്യയിലെ അറിയപ്പെട്ട ചിന്തകരും പ്രഭാഷകരും എഴുത്തുകാരും രാഷ്‌ട്രീയക്കാരും ഹ്യുമാനിറ്റീസ്‌ പശ്ചാത്തലമുള്ളവരാണ്‌ . അതേ സമയം അറിയപ്പെട്ട കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രഗത്ഭരായ ശാസ്‌ത്രജ്ഞര്‍ നമ്മുടെ രാജ്യത്തുണ്ട്‌. അവര്‍ സയന്‍സ്‌ ഫീല്‍ഡില്‍ നിന്നുളളവരാണ്‌ . ആഗോള തലത്തില്‍ തന്നെ പ്രശസ്‌തരായ ബിസിനസ്സുകാരും സാമ്പത്തിക വിദഗ്‌ധരും കൊമേഴ്‌സില്‍ അഗ്രകണ്യരാണ്‌ . അപ്പോള്‍ ഏതെങ്കിലും ഒരു സ്‌കീം ഏറ്റവും ബെസ്റ്റ്‌ ആണെന്ന്‌ പറയുന്നതില്‍ അര്‍ത്ഥമില്ല. അതേ സമയം ഒരു വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കിണങ്ങിയതാണ്‌ സയന്‍സ്‌ എങ്കില്‍ അവനെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല കോഴ്‌സ്‌ സയന്‍സ്‌ ആണ്‌. അപ്പോള്‍ സ്വവന്തം അഭിരുചിക്കിണങ്ങിയ കോഴിസ്‌ തിരഞ്ഞെടുക്കുന്നതിലാണ്‌ മിടുക്ക്‌ കാണിക്കേണ്ടത്‌. 
അതേസമയം കൂടുതല്‍ പഠിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക്‌ നേരിട്ട്‌ ജോലിയില്‍ പ്രവേശിക്കാനാവുന്ന നിരവധി ഹൃസ്വകാല കോഴ്‌സുകളും ഇന്ന്‌ ലഭ്യമാണ്‌. ഇത്തരം ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍ കഴിഞ്ഞാല്‍ നേരിട്ട്‌ ജോലിയിലേക്ക്‌ പ്രവേശിക്കാം . ഐടി,കമ്പ്യൂട്ടര്‍, ബിസിനസ്‌, കൊമേഴ്‌സ്‌ മേഖലകളില്‍ മികച്ച ഹൃസ്വ കാല കോഴ്‌സുകള്‍ ഉണ്ട്‌. കൂടാതെ പത്താം തരം പാസായവര്‍ക്ക്‌ മാത്രമായുള്ള സര്‍ക്കാര്‍ ജോലികള്‍ക്കും ശ്രമം നടത്താം . ഓരോ വര്‍ഷവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക്‌ പത്താം ക്ലാസ്‌ യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകള്‍ പുറത്തു വിടാറുണ്ട്‌ . ഇത്‌ മനസ്സിലാക്കി കൂടുതല്‍ അവസരങ്ങളിലേക്ക്‌ കടന്നു ചെല്ലാവുന്നതാണ്‌. 

പ്ലസ്‌ ടു കഴിഞ്ഞാല്‍ 
പ്ലസ്‌ടു കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിക്ക്‌ നൂറു കണക്കിന്‌ ബിരുദ കോഴ്‌സുകള്‍ക്ക ചേരാവുന്നതാണ്‌. എന്‍ജിനീയറിംഗ്‌, മെഡിക്കല്‍ മേഖലകള്‍ , ഇവയില്‍ കേവലം രണ്ടു മേഖലകള്‍ മാത്രമാണ്‌ . എന്‍ജിയീയറിംഗില്‍ തന്നെ നിരവധി സ്‌പെഷലൈസേഷനുകളുണ്ട്‌. ആവിയേശന്‍ , സിവില്‍ , ഇലക്‌ട്രിക്‌ , ഷിപ്പിംഗ്‌ ഇന്‍ഡസ്‌ട്രി, അഗ്രികള്‍ച്ചറല്‍ , മൈനിംഗ്‌, പെട്രോളിയം, പ്ലാസ്റ്റിക്‌ , പോളിമര്‍ , റബ്ബര്‍ , സിറാമിക്‌ , ടെക്‌സ്റ്റൈല്‍, തുടങ്ങി നിരവധി എന്‍ജിനീയറിംഗ്‌ മേഖലകളിലെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌. ശാസ്‌ത്ര വിഷയങ്ങളില്‍ താത്‌പര്യമുള്ളവര്‍ ബയോളജി , പിസിക്‌സ്‌, കെമിസ്‌ട്രി, ജിയോളജി . ജോഗ്രഫി , മാത്തമാറ്റിക്‌സ്‌, മെറ്റീരിയോളജി , ഓഷ്യാനോഗ്രഫി , ജെനിറ്റിക്‌സ്‌, ബയോ കെമിസ്‌ട്രി , ഹോംസയന്‍സ്‌ , ഫുഡ്‌ ടെക്‌നോളജി , തുടങ്ങി നൂറുകണക്കിന്‌ മേഖലകളിലെ കോഴ്‌സുകള്‍ , തിരഞ്ഞെ
#ുക്കാം . ഇതുപോലെ കൊമേഴ്‌സിലും ഒരുപാട്‌ സ്‌പെഷലൈസേഷനുകളുണ്ട്‌ . ഫാഷന്‍ ടെക്‌നോളജി , ഇന്റീരിയല്‍/എക്‌സ്റ്റീരിയല്‍ ഡിസൈനിംഗ്‌ , ഫൈന്‍ ആര്‍ട്‌സ്‌ , മാര്‍ക്കറ്റിംഗ്‌ , പ്രിന്റിംഗ്‌ തുടങ്ങിയവയിലും ശ്രദ്ധകേന്ദ്രീകരിച്ച്‌ നിരവധി കോഴ്‌സുകള്‍ ചെയ്യാം . മാനേജ്‌ മെന്റ്‌മേഖലയില്‍ സിഎ, കോസ്‌റ്‌റ്‌ മാനേജ്‌ മെന്റ്‌ , സ്റ്റോക്ക്‌ ബ്രോക്കേഴ്‌സ്‌ ആന്റ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌ , ബാങ്കിംഗ്‌ , കമ്പനി സെക്രട്ടറി , ഹ്യൂമന്‍ റിസോഴ്‌സസ്‌ , എക്‌സ്‌പോര്‍ട്ട്‌ മാനേജ്‌മെന്റ്‌ , ഹോസ്‌പിറ്റലി മാനേജ്‌മെന്റ്‌ , പ്രൊഫഷനല്‍മാനേജ്‌മെന്റ്‌ , തുടങ്ങിയവ കടന്നുവരുന്നു. അധ്യാപന രംഗത്ത്‌ അഭിരുചിയുള്ളവര്‍ക്ക്‌ നിരവധി കോഴ്‌സുകള്‍ വേറെയുണ്ട്‌. കൂടാതെ സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന ജോലി വാഗ്‌ദാനം ചെയ്യുന്ന കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം . ഡിഫന്‍സ്‌ സര്‍വ്വീസ്‌, ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്‌ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേക്കും പ്ലസ്‌ടു പാസായവര്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌.                                 

Saturday, 10 May 2014

സാഹോദര്യത്തിന്റെ പുലരിക്കായി ഉറങ്ങിയുണരാം…

പള്ളിയുടെ ബാനറുകളും നോട്ടീസ് ബോര്‍ഡുകളും തകര്‍ക്കുക…. പള്ളികളിലേക്ക്‌ പോകുന്നവരെ ശകാര വര്‍ഷങ്ങള്‍ ചൊരിഞ്ഞു പരിഹസിക്കുക… സ്ത്രീകളെയും കുട്ടികളെയും അതിക്രമിക്കുക…. വാളുകളും ഇരുമ്പ് വടികളും കൊണ്ട് സംഘം ചേര്‍ന്ന് മര്‍ധിക്കുക…. ഇത് , ദക്ഷിണ കന്നടയിലെ, പുത്തൂര്‍ – കുക്കുമ്പേ സുബ്രമണ്യ ഹൈവേയിലെ അബ്ബാട എന്നാ ഗ്രാമം. ഹിന്ദു മുസ്ലിം സഹോദരങ്ങള്‍ കഴിഞ്ഞ റമളാന്‍ വരെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ദിനങ്ങള്‍ നീക്കിയിരുന്ന ഒരു കൊച്ചു ഗ്രാമം. ബാങ്ക് ഒലികളും മണി നാദങ്ങളും സ്നേഹത്തിന്‍റെ ശബ്ദങ്ങള്‍ മുഴക്കിയിരുന്ന ഒരു പ്രദേശം.. പക്ഷെ, ഇന്ന് സ്ഥിതി ഗതികള്‍ ആകെ മാറിയിരിക്കുന്നു. മതം വേറെ ആയതിന്‍റെ പേരില്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവേണ്ടി വരുന്ന ഒരു കൂട്ടം നിരാലംബരുടെ കഥകളാണ് അവിടെ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. മുപ്പതു കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. അതില്‍ പത്തു മുസ്ലിം കുടുംബങ്ങള്‍… ഈ കുടുംബങ്ങള്‍ക്കാണ് വേദനയുടെ ഒത്തിരി കഥകള്‍ പറയാനുള്ളത്. ആത്മ നൊമ്പരങ്ങളുടെ കണ്ണീരില്‍ ചാലിച്ചെടുത്ത നോവുന്ന കഥകള്‍…., പലപ്പോഴും സംസാരിക്കാന്‍ പോലും ഭയക്കുന്നവര്‍. പള്ളിയുടെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങുന്നു അവരുടെ ഹൃദയം തുറന്നുള്ള സംഭാഷണങ്ങള്‍ . ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന നിസഹായര്‍. പ്രദേശ വാസിയായ അഷ്‌റഫ്‌ പറയുന്നത് കേള്‍ക്കുക; ഞങ്ങള്‍ക്ക് എന്ത് ചെയ്യാനൊക്കും? ഞങ്ങളില്‍ പലരും കൂലിപ്പണിക്കാര്‍ ആണ്. പകല്‍ സമയങ്ങളില്‍ സ്ത്രീകള്‍ മാത്രമാണ് വീടുകളില്‍ ഉണ്ടാവാറ്. ഇത് ഞങ്ങളുടെ ഭയം വര്‍ധിപ്പിക്കുന്നു. അതെ, പ്രതികരിക്കാന്‍ പോലും വിധിക്കപ്പെടാത്തവര്‍.. വേറൊരു അനുഭവമാണ് അബ്ദുല്‍ ഖാദറിന് പറയാനുള്ളത്. ഒരിക്കല്‍ പശുവിനെ മേച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ . അപ്പോള്‍, ഒരു കൂട്ടം ആളുകള്‍ വന്നു ചോദിച്ചു നീ പശുവിനെ അറക്കാന്‍ പോവുകയാണോ എന്ന് . ആവുന്ന രീതിയിലൊക്കെ അല്ല എന്ന് പറഞ്ഞെങ്കിലും എന്നെ മര്‍ദിച്ചു അവഷനാകി അവര്‍ എന്‍റെ പശുവുമായി നടന്നു നീങ്ങി. നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ… 
hindu muslim maithriഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27 നു ഏതാനും ചില ബജ്രന്ഗ്ദള്‍ പ്രവര്‍ത്തകര്‍ ജീപ്പിലും ബൈക്കുകളിലുമായി റോന്തു ചുട്ടിക്കൊണ്ടിരുന്നു. അടുത്തുള്ള മുസ്ലിം വീടുകളെല്ലാം പേടിപ്പിക്കുമാര്‍ അവരുടെ വാതിലുകളില്‍ മുട്ടിക്കൊണ്ടിരുന്നു. ആണുങ്ങളെല്ലാം പള്ളിയില്‍ പോയിരുന്നതിനാല്‍ സ്ത്രീകള്‍ മാത്രമേ വീട്ടിലുന്ദൈയിരുന്നുള്ളൂ. പേടിച്ചു വിറച്ച സ്ത്രീകള്‍ പലരും ലൈറ്റ് അണച്ച്, ശബ്ദമുണ്ടാക്കാതെ അകത്തു ഒതുങ്ങിക്കൂടി. അതിക്രമം കണ്ടു സഹിക്കാന്‍ കഴിയാതെ രവീന്ദ്ര നാഥ് റായി എന്ന ഹിന്ദു സഹോദരന്‍ അക്രമികളില്‍ പെട്ട രണ്ടാളുകളുടെ പിറകെ ഓടി. പാതി വഴിയില്‍, ബജ്രന്ഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്ന് രവീന്ദ്ര നാഥ്നെ മര്ധിക്കാന്‍ തുടങ്ങി. ശബ്ദം കേട്ട് പള്ളിയില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി വന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത് രവീന്ദ്ര നാഥ്നെ ജീപ്പ് കയറ്റി കൊല്ലാന്‍ ശ്രമിക്കുന്നതാണ്. പക്ഷെ, ഭാഗ്യവശാല്‍ ജീപ്പ് ഒരു ഇലക്ട്രിക്‌ പോസ്റ്റില്‍ തട്ടി നിശ്ചലമായി. ഇന്ന്, ഈ ഗ്രാമത്തിലെ മുസ്ലിംകളും സമാദാനം കാംക്ഷിക്കുന്ന മറ്റുള്ളവരും ഭീതിയിലാണ്. മദ്രസയില്‍ പോകാന്‍ പോലും ഭയക്കുന്നു ഇവിടത്തെ കുട്ടികള്‍. ഞങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചതിനു ഒരു ഹിന്ദുവിനെ പോലും കൊല്ലാന്‍ ഒരുങ്ങിയെങ്കില്‍ , ഞങ്ങളുടെ അവസ്ഥ എന്താകുമെന്നു ഇവര്‍ ചോദിക്കുമ്പോള്‍ ഉത്തരം കണ്ടെത്താന്‍ നാം വിഷമിക്കുന്നു അല്ലെ? കര്‍ണാടകയില്‍ ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല . ഉര്‍ദു പത്രം കയ്യില്‍ പിടിച്ചതിന്റെ പേരില്‍ ഒരു വ്യക്തി ആക്രമിക്കപ്പെട്ട നാടാണിത്. പര്‍ദ്ദ ധരിച്ചവരെ സ്കൂളില്‍ നിന്നും പുറത്താക്കിയ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട നാട്…. സ്നേഹം വറ്റാത്ത ഹിന്ദു മുസ്ലിം അനുഭാവികള്‍ ഇന്നും ഉണ്ട് നമുക്ക് ചുറ്റും.പരസ്പര സ്നേഹത്തില്‍ വിശ്വസിക്കുന്ന സുമനസ്കര്‍.. ഒരാള്‍ ഒരു തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹം മൊത്തം അതില്‍ ഭാഗവാക്കാണെന്ന് അര്‍ത്ഥമില്ല. ഹിന്ദുവും മുസ്ലിമും ഒരു പാത്രത്തില്‍ നിന്നും ഉണ്ടിരുന്ന ഒരു പൈതൃകം ഉണ്ടായിരുന്നു നമുക്ക്. പൊതു ശത്രുക്കളെ ഒരുമിച്ചു പോരാടി തുരത്തിയിരുന്ന ചരിത്രമുണ്ടായിരുന്നു. അന്യന്‍റെ വേദന, അവനേതു മതത്തിലയിരുന്നെങ്കില്‍ കൂടി, സ്വന്തം വേദനയായി അവാഹിച്ചിരുന്ന ഒരു നല്ല കാലം. പരസ്പരം കൊന്നും കൊലവിളിച്ചുമല്ല കൊണ്ടും കൊടുത്തും ആണ് ജീവിക്കേണ്ടത് എന്ന് വിശ്വസിച്ചിരുന്ന നന്മ നിറഞ്ഞ നല്ല ഇന്നലെകള്‍. അവയൊക്കെ ഓര്‍ത്തു വിലപിക്കാനെ നമുക്ക് കഴിയൂ. തീവ്രവാദം …അത് എതിര്‍ക്കേണ്ടത് തന്നെയാണ്. അത് മുസ്ലിമില്‍ നിന്നായാലും ഹിന്ദുവില്‍ നിന്നായാലും. നമുക്ക് പ്രാര്‍ത്ഥിക്കാം, എല്ലായിടങ്ങളിലും ഹിന്ദുവും മുസ്ലിമും തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്ന സുന്ദര കാഴ്ച കാണുന്ന ഒരു പുലരിയിലേക്ക് ഉറങ്ങിയുണരാനായി……

Friday, 9 May 2014

മതപരിഷ്‌കരണ വാദികള്‍ക്കുള്ള പ്രചോദനം അപലപനീയം: സമസ്ത

 കോഴിക്കോട്: ഐക്യമുണ്ടാക്കാനെന്ന പേരില്‍ രംഗത്ത് വന്ന് അനൈക്യവും ഛിദ്രതയും സൃഷ്ടിക്കുകയും യഥാര്‍ഥ മുസ്‌ലിം വിശ്വാസ ആചാരങ്ങള്‍ അനുഷ്ടിക്കുന്നവരെ ബഹുദൈവ ആരാധകരെന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന മതപരിഷ്‌കരണക്കാരെ സഹായിക്കുന്നത് അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ മുശാവറ പ്രസ്താവനയില്‍ പറഞ്ഞു. അത്തരക്കാരെ ഒരു നിലക്കും സഹായിക്കില്ല. പ്രവാചക കാലം മുതല്‍ മുസ്‌ലിംകള്‍ നിരാക്ഷേപം പ്രവര്‍ത്തിച്ചുവന്ന നിര്‍ബന്ധവും ഐഛികവുമായ കാര്യങ്ങളെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മാറ്റത്തിരുത്തലുകള്‍ വരുത്തിയവര്‍ സമൂഹത്തിന് ചെയ്തത് മഹത്തരമായ സേവനമാണെന്ന പ്രസ്താവനകള്‍ കേരള മുസ്‌ലിംകള്‍ പുച്ഛത്തോടെയാണ് കേള്‍ക്കുന്നത്. എന്തിന്റെ പേരിലായാലും മത നിയമങ്ങളെ ബലികഴിക്കുകയും മത ചിഹ്നങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന മത പരിഷ്‌കരണക്കാര്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുശാവറ ആഹ്വാനം ചെയ്തു. മനുഷ്യ ജീവനും സമ്പത്തിനും ഭീഷണിയായ മദ്യം സമ്പൂര്‍ണമായും നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണം. പഴുതുകള്‍ നിറഞ്ഞ സര്‍ക്കാര്‍ നിലപാടുകള്‍ മദ്യഉപഭോഗം കുറക്കുന്നതിനു പകരം വര്‍ധിക്കാനേ സഹായിക്കുന്നുള്ളു. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ തന്നെ കൊണ്ടുവരുന്ന നിയമങ്ങളും നിയന്ത്രണങ്ങളും കാര്യമായി നടപ്പിലാക്കുന്നില്ല. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന റവന്യൂ വേണ്ടെന്നുവെക്കുക വഴി സമ്പൂര്‍ണ മദ്യനിരോധനം സാധ്യമാക്കണമെന്നും മുശാവറ ആവശ്യപ്പെട്ടു. സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇ സുലൈമാന്‍ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബൂഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പി വി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എം അബ്ദുര്‍റഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ബാസ് മുസ്‌ലിയാര്‍ കാസര്‍കോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Sunday, 16 March 2014

ഗുജറാത്തിന്റെ രോദനം. മറക്കാതെ വായിക്കുക.
-----------------------------------
ഗുജറാത്ത്‌. മുസ്ലിങ്ങളെ പച്ചക്ക് തീ കൊളുത്തി കൊന്ന നരാധമനായ നരേന്ദ്ര മോഡിയുടെ നാട്, ക്ഷമിക്കണം മോഡി ഭരിക്കുന്ന നാട്. അവിടുത്തെ തെരുവ് വിളക്കുകള്‍ക്കു ശനിയാഴ്ച രാത്രി പതിവിലും കവിഞ്ഞ പ്രകാശമായിരുന്നു. സംഘപരിവാറിന്റെ ത്രിശൂലങ്ങള്‍ക്ക് മുന്നില്‍ നിന്നും പൊട്ടിക്കരഞ്ഞ അവിടുത്തെ മുസ്ലിങ്ങള്‍ക്ക്‌ പതിവിലും കവിഞ്ഞ ആനന്ദമുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി ശബ്ദിക്കാന്‍ ഇന്നവര്‍ക്കൊരു നേതാവുണ്ടത്രേ.. അദ്ദേഹത്തിന്റെ പൂര്‍ണ നാമമാണ് അശൈഖ് അഹമ്മദ്‌ അബൂബക്കര്‍ അല്‍ മലബാരി കാന്തപുരം.

പട്ടിണി വിട്ടുമാറാത്ത ഗുജറാത്തിന്റെ ഗന്ധം മണക്കാത്ത മറ്റൊരു മുസ്ലിം വിഭാഗം വാഴുന്ന ഒരു നാട് കൂടിയുണ്ട് ഭാരതത്തില്‍. ഭൂപടത്തില്‍ ഏറ്റവും താഴെയായി കാണുന്ന സുന്ദരമായ ആ നാട് നമ്മുടെ കേരളം തന്നെയാണ് എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. കാരണമെന്തെന്നോ..? ഗുജറാത്തില്‍ ജീവിക്കുന്ന അനേകായിരം വരുന്ന മുസ്ലിങ്ങല്‍ക്കോ, നര നായാട്ട് കാരനായ നരേന്ദ്ര മോഡിക്കോ, മോഡിക്ക് വേണ്ടി കുരക്കുന്ന അയാളുടെ അനുയായികള്‍ക്കോ അറിയില്ല കാന്തപുരം വന്നത് മോഡിക്ക് വോട്ടു പിടിക്കാനാണെന്നു, എന്നാല്‍ ഇവിടെ ബുദ്ധിജീവികളെന്നു അവകാശപ്പെടുന്ന കേരളത്തിലെ ചേളാരിസവും വഹാബിസവും കൂടി ചേര്‍ന്ന് കണ്ടെത്തിയത്രെ കാന്തപുരം മോഡിക്ക് വോട്ടു പിടിക്കാന്‍ പോയതാണെന്ന്. അതു വലിയ ആറ്റം ബോംബായി കൊണ്ട് നടക്കുകയാണ് അവര്‍ . കാന്തപുരം ഗുജറാത്തില്‍ മര്‍കസ് നിര്മിച്ചപ്പോഴും മോഡി ചുട്ടുകൊന്ന മുസ്ലിങ്ങളുടെ ബാക്കി ശേഷിപ്പുകള്‍ പെറുക്കിയെടുത്തു അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി ഇസ്ലാമിക വിദ്യാഭ്യാസം അവര്‍ക്ക് പകര്‍ന്നു നല്കുമ്പോഴോന്നും മുക്കൂട്ടു മുന്നണികളുടെ വിഷം തുപ്പുന്ന നാക്ക് ആരും പുറത്തുകണ്ടില്ല. എന്നാല്‍ കാന്തപുരത്തിന്റെ പുത്രന്‍ ഡോ:ഹകീം അസ്ഹരി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ അടുക്കല്‍ ഗവണ്മെന്റ് സപ്പോര്‍ട്ട് കിട്ടാന്‍ വേണ്ടി ചെന്ന ചിത്രം മാത്രം കുപ്രാചാരങ്ങള്‍ കൊണ്ട് കറുത്തിരുണ്ട മുക്കൂട്ടു വിഭാഗത്തിന്റെ ഹൃദയങ്ങളില്‍ ഇടം നേടി. ആഖിറം രക്ഷപ്പെടുത്താന്‍ വേണ്ടി കാന്തപുരത്തില്‍ നിന്നും ഇസ്ലാമിക അറിവിന്റെ മണിമുത്തുകള്‍ തേടി ജീവിക്കുന്ന ഒരു പറ്റം യുവാക്കളെയും വയോവൃദ്ധന്മാരെയും ആ ചിത്രം കാണിച്ചു ഉറക്കം കെടുത്തി. സംസാര ശേഷിയില്ലാത്ത ആ ചിത്രത്തിന് പിന്നില്‍ ഒരുപാടു ദീനീ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരുന്ന കാര്യം പറയാന്‍ കഴിയാതെ ആ ചിത്രം വിതുംബുന്നുണ്ടാകാം..

പിന്നെയുമുണ്ടായീ ആക്രമണ വിവാദങ്ങള്‍.. അഭിമുഖത്തില്‍ കാന്തപുരം മോഡിയെ സപ്പോര്‍ട്ട് ചെയ്തു എന്നായിരുന്നു ആ അപാര സൂക്ഷ്മ ദൃഷ്ടികള്‍ കണ്ടെത്തിയ മറ്റൊരു 'സുപ്പ്രധാന' കണ്ടെത്തല്‍. ആ അഭിമുഖം ഈ വിനീതനായ ഞാന്‍ നാല് അഞ്ച്‌ പ്രാവശ്യം വായിച്ചു. പക്ഷെ വ്യക്തമായ ആ അക്ഷരങ്ങള്‍ക്ക് ഇടയില്‍ അങ്ങനെയൊരു കണ്ടുപിടിത്തം കാണാന്‍ എന്‍റെ സാദാരണ നേത്രങ്ങള്‍ക്ക് കഴിഞ്ഞില്ല. മറിച്ചു ഞാന്‍ കണ്ടത് മറ്റൊന്നാണ്. മോഡിയെ അന്ഗീകരിന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തിയെ അല്ല അവരുടെ പ്രവര്തിയെയാണ് അന്ഗീകരിക്കുകയോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എന്ന് കാന്തപുരം വ്യക്തമായി പറയുന്നത്. എന്‍റെ അഭിപ്രായത്തില്‍ നരേന്ദ്രമോഡി എന്ന മനുഷ്യന്‍ ഒരു വ്യക്തി ആണ് അല്ലാതെ പ്രവര്‍ത്തി അല്ല. ചിലപ്പോള്‍ ഒരു ഫുട്ബാള്‍ കമാണ്ട്രിയുടെ ബുദ്ധിയില്‍ നരേന്ദ്രമോഡി എന്ന 'പ്രവര്‍ത്തി" യെ കാന്തപുരം അംഗീകരിച്ചു എന്ന് വെട്ടിതിരിഞ്ഞു വന്നതാകാം.. ചില തലചെരിഞ്ഞ പന്തുകള്‍ പോസ്റ്റുകളിലേക്ക് വെട്ടിതിരിഞ്ഞു വരുന്ന പോലെ.. ആ ഫുട്ബാള്‍ പണ്ഡിതന്റെ വാക്കുകളാണല്ലോ ആ വിഭാഗത്തിന്റെ "വിജയ"ത്തിന്റെ രഹസ്യം..

മുസ്ലിം ലോകത്തിന്റെ ഭാവി സുരക്ഷയ്ക്ക് വേണ്ടി എടുക്കുന്ന കാന്തപുരത്തിന്റെ ഉറച്ച തീരുമാനങ്ങളെ സമൂഹമദ്ധ്യത്തില്‍ ചവിട്ടിത്തേക്കാന്‍ വേണ്ടി ഇസ്രായേലി സൈറ്റുകളില്‍ വരെ പരതി നടക്കുന്ന ഈ മനുഷ്യക്കോലങ്ങള്‍ കാണാതെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു അഭിമുഖം പുറത്തു വിട്ടു. അതില്‍ വ്യക്തമായി കാന്തപുരം പറഞ്ഞത് "നരേന്ദ്ര മോഡി ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ആണെന്നും, അത്തരക്കാര്‍ക്കു രാജ്യം ഭരിക്കാന്‍ കഴിയില്ല" എന്നുമായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ "മഷിനോട്ടം" എന്ന പ്രോഗ്രാമില്‍ രഹീസ് റഷീദ് മലപ്പുറം ഈ അഭിമുഖം നടത്തുമ്പോള്‍ ഈ ചേളാരി മൌദൂദി വിഷപ്പാമ്പുകള്‍ കണ്ണ് ചിമ്മി. താന്‍ കണ്ണടച്ചാല്‍ ലോകം ഇരുട്ടിലാകും എന്ന മഹത്തായ തത്വം തന്റെ അന്തംകമ്മി വിഭാഗത്തെ പഠിപ്പിക്കാന്‍ കൂടി വേണ്ടിയാകാം അതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയത്‌ ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. അതോ അവരുടെ വിഷയം 'കാന്തപുരവും മോഡിയും' എന്നായത് കൊണ്ട് കാന്തപുരം മോഡിയെ എതിര്‍ത്താലും മുക്കൂട്ടു മുന്നണി അത് ഒന്നിപ്പിച്ചു കൊടുക്കും എന്ന വല്ല കൊട്ടേഷനും എറ്റോ എന്നും മനസ്സിലാകുന്നില്ല..

എന്നാല്‍ ഈ വക എടാകൂടങ്ങള്‍ക്കൊന്നും കാന്തപുരം ചെവി കൊടുത്തില്ല. പടച്ച റബ്ബ് അനുഗ്രഹിച്ചു നല്‍കിയ ആയുസ്സ് തീരുന്നതിനു മുന്‍പ് തന്നാല്‍ കഴിയുന്ന യത്തീം മക്കളുടെ വിശപ്പടക്കിയും, പട്ടിണിപ്പാവങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിച്ചും, ഇസ്ലാമിനെ കുറിച്ചറിയാത്തവര്‍ക്ക് മതത്തിന്റെ മൂല്യങ്ങള്‍ പകുത്തു നല്‍കാന്‍ ഇന്ത്യ ഒട്ടുമിക്കും ദീനീ സ്ഥാപനങ്ങള്‍ ഉയര്‍ത്തിയും ജനങ്ങള്‍ക്ക്‌ റബ്ബിലേക്കടുക്കാന്‍ ജുമാ പള്ളികളും നിസ്കാര പള്ളികളും നിര്‍മിച്ചും, ഈ തിരക്കുകെള്‍ക്കെല്ലാമിടയിലും സര്‍വ്വ ശക്തനോട് അഞ്ച്‌ നേരം മനസ്സുരുകി പ്രാര്‍തിച്ചും നന്ദിയും പറഞ്ഞു നടക്കുന്ന ഒരാള്‍ക്ക്‌ എവിടുന്നാ ഇവരുടെ "മോഡിയും കാന്തപുരവും" എന്ന മെഗാ സീരിയല്‍ പരമ്പര അന്വേഷിക്കാന്‍ നേരം.. അതൊക്കെ ഉണ്ടാക്കുന്നവര്‍ തന്നെ വായിക്കുക. അതായിരിക്കും വൃത്തി. ബോധമുള്ളവര്‍ക്ക് മനസ്സിലായിട്ടുണ്ടാകും ലോകം കണ്ട ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിതനെ മോഡിയോടു കൂട്ടിവായിക്കുന്നത് "നില നില്‍പ്പിനു വേണ്ടിയുള്ള സമരമാണെന്ന്".

ശനിയാഴ്ച കാന്തപുരം ഗുജറാത്തിന്റെ മണ്ണില്‍ നിന്നും പതിനായിരക്കനക്ക്നു മുസ്ലിങ്ങളെയും കോടിക്കണക്കായ വാര്‍ത്ത പ്രേക്ഷകരുടെയും മുന്നില്‍ നെഞ്ചും വിരിച്ചു നിന്നു കൊണ്ട് "ഭാരതം ഒരു മത വിഭാഗത്തിന്റെയും കുത്തകയല്ല" എന്ന് വിളിച്ചു പറയുമ്പോള്‍ ഒരുനാള്‍ മുസ്ലിങ്ങളുടെ രക്തത്തിന് വേണ്ടി ദാഹിച്ച ഗുജറാത്തിലെ മണ്‍തരികള്‍ പോലും ഒന്ന് കിടുങ്ങിയിട്ടുണ്ടാകും, മുസ്ലിങ്ങളുടെ രക്തക്കറകള്‍ കുടിച്ചു വളര്‍ന്ന മരങ്ങള്‍ പോലും തല താഴ്ത്തിയിട്ടുണ്ടാകാം.. ആ വേദനിക്കുന്നതും ഭയാനകവുമായ ഓര്‍മ്മകള്‍ ഇന്നും നില നില്‍ക്കുന്ന നാടാണ് ഗുജറാത്ത് എന്ന് കാന്തപുരത്തിന് നന്നായിട്ടറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം സ്വപ്നം കാണുന്നത് മതേതരത്വം നില നില്‍ക്കുന്ന ഭാരതമായത് കൊണ്ടാണ് ആര്‍ജവത്തോടെ അങ്ങനെ പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് മാത്രം. തീര്‍ന്നില്ല മുസ്ലിങ്ങളെ കണ്ടാല്‍ അറച്ചു തുപ്പുന്ന വര്‍ഗീയ വാദികളുടെ മുന്നില്‍ ഹബീബായ റസൂല്‍[സ]തങ്ങളുടെ മദ്ഹുകള്‍ അടങ്ങിയ മധുരമേറിയ ബുര്‍ദ മജിലിസും ഗുജറാത്തിലെ മുസ്ലിങ്ങള്‍ക്ക്‌ വേണ്ടിയുള്ള ഭാവി പരിപാടികള്‍ കൂടി വിവരിക്കാന്‍ കൂടി കാന്തപുരത്തിന്റെ പട്ടാളം ആരെയും ഭയപ്പെട്ടില്ല.

നരേന്ദ്രമോടിക്ക് വോട്ടു ചോദിക്കാനാണ് കാന്തപുരം ഗുജറാത്തിലെത്തിയത് എന്ന താന്തോന്നിസം കണ്ടെത്തിയ 'ഭയങ്കര' നിഗൂഡ കണ്ടത്തല്‍ സംഘമാണ് മുക്കൂട്ടു മുന്നണി സംഘം. കാന്തപുരം പ്രസന്ഗിച്ച വേദിയില്‍ ബി.ജെ.പി.യുടെ കളറോ.. താമരയുടെ ഇലയുടെ ചിത്രമോ വരെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ഉണ്ടെങ്കില്‍ അത് മതിയായിരുന്നു ഒരു വാര്‍ത്താ സമ്മേളനം വിളിക്കാനുള്ള ഏറ്റവും വലിയ തെളിവ്. എന്നാല്‍ അവര്‍ കണ്ടെത്തിയ സോളിഡ് എവിടെന്‍സ് എന്താണെന്നറിയുമോ..? 'കാന്തപുരം ഗുജറാത്തിലേക്ക് എന്തിനു പോയി' എന്ന ഉത്തരം കിട്ടാത്ത ചോദ്യമാണത്രെ... നല്ല ന്യായങ്ങള്‍.. ഇവരുടെ ദയനീയാവസ്ഥ ഓര്‍ക്കുമ്പോള്‍ എനിക്ക് ഓര്മ വരുന്ന കഥ എതാണെന്നറിയുമോ..
പണ്ട് മമ്മദ്ക്ക രാത്രി തേങ്ങ വീഴുന്ന ശബ്ദം കേട്ടു ഇറങ്ങി വന്നപ്പോള്‍ ഒരാള്‍ തെങ്ങില്‍ നിന്നും വേഗത്തില്‍ ഇറങ്ങി വരുന്നത് പിടികൂടി. മമ്മദ്ക്ക ചോദിച്ചു 'എവിടുന്നാ വരുന്നതെന്ന്.'.?
അയാള്‍ വ്യക്തമായ മറുപടി പറഞ്ഞു. 'ഞാന്‍ വഴി മാറി കയറിയതാണെന്നു'.
മമ്മദ്ക്ക വീണ്ടും ചോദിച്ചു. 'വഴി മാറി തെങ്ങിലാണോഡാ കയറുന്നെതെന്നു..'
ഉടനെ വന്നു മറുപടി.
'അത് മനസ്സിലായത്‌ കൊണ്ടല്ലേ ഇറങ്ങി വരുന്നതെന്ന്..'
അതോടെ മമ്മദ്ക്ക നിശബ്ദനായി. ഒന്നും പറയാന്‍ അറിയാഞ്ഞിട്ടല്ല. പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയത് കൊണ്ട്.
അതുപോലെയാണ് മുക്കൂട്ടു സംഘങ്ങളുടെ ന്യായങ്ങളും. അല്ലെങ്കില്‍പിന്നെ കാന്തപുരം ഗുജറാത്തില്‍ മോഡിയെ സഹായിക്കാന്‍ പോയതാണെങ്കില്‍ മുസ്ലിങ്ങളെ സഹായിക്കാന്‍ വേണ്ടി ഇവര്‍ക്കു ഇവരുടെ നേതാക്കളെ പറഞ്ഞയക്കാമായിരുന്നില്ലേ ഗുജറാത്തിലെ നമ്മുടെ മുസ്ലിം സഹോദരന്മാര്‍ക്ക് വേണ്ടി. അത് ചെയ്തോ..? ചെയ്യുമോ..?

നബി[സ]തങ്ങളുടെ നിര്‍ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നവരായിരിക്കില്ല ചെളാരിസം അന്ഗീകരിക്കുന്ന വലിയ പണ്ഡിതന്മാര്‍.. മറിച്ചു ആയിഷ[റ]യെ തള്ളിപ്പറഞ്ഞ നെറികെട്ട കെട്ട ശിയാക്കളുടെ സമ്മേളന പ്രധിനിധിയും, സി.ഡി കച്ചവടക്കാരനും, ഫുട്ബാള്‍ വിവരണശാലിയും, പെണ്ണ് വിഷയത്തില്‍ അടി കൊണ്ട് മുന്‍പല്ല് തെറിച്ചവരും തുടങ്ങി നാണം കെട്ട യുവസംഘടന നയിക്കുന്ന ആ വിഭാഗം അത് പറഞ്ഞതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. മുസ്ലിമായത്തിന്റെ പേരില്‍ നമ്മുടെ മുസ്ലിം സഹോദരങ്ങളെ നരേന്ദ്രമോഡി ചുട്ടുകൊന്ന ഗുജറാത്തില്‍ പോയി ഭാരതം ആരുടേയും കുത്തകയാണ് എന്ന് കരുതേണ്ട എന്ന് പ്രഖ്യാപിച്ച കാന്തപുരത്തെ വീണ്ടും മോഡിയുമായി കൂട്ടി വായിക്കാന്‍ ചിലര്‍ ശ്രമം നടത്തുമ്പോള്‍, ഭാരതം മതമൈത്രിയോടെ നിലനില്‍ക്കണമെന്നും വര്‍ഗീയത ഇവിടെ നിന്നും തൂത്ത് കളയണമെന്നും ആഗ്രഹിക്കുന്ന പ്രബുദ്ധ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഹൃദയത്തില്‍ നിന്നും ഉയരുന്ന ചോദ്യമുണ്ട്.
''എന്തിനാണിവര്‍ മോഡിക്ക് വേണ്ടി പണ്ഡിതന്മാരെ ചേര്‍ത്ത് ഇത്ര കഷ്ട്ടപ്പെടുന്നത്..? അങ്ങനെ വരുമ്പോള്‍ ആരാണ് മോഡിയെ പിന്തുണക്കുന്നത്..???''