Sunday, 11 May 2014

ഉപരിപഠനം:
ആശങ്കകള്‍ ഒഴിവാക്കാം.


അവധിക്കാലമായാല്‍ അടുത്ത കോഴ്‌സ്‌ ഏതാണ്‌ തിരഞ്ഞെടുക്കേണ്ടത്‌ എന്ന ആശങ്കയിലാണ്‌ വിദ്യാര്‍ത്ഥികള്‍ . പ്രത്യേകിച്ച്‌ , പത്താം ക്ലാസ്‌ കഴിഞ്ഞവര്‍ക്കും പ്ലസ്‌ ടു കഴിഞ്ഞവര്‍ക്കും ഈ ആശങ്ക അല്‌പം കൂടുതലാണ്‌ . എന്നാല്‍ വളരെ കാര്യമായി ആസൂത്രണം ചെയ്‌ത്‌ മുന്നേറിയാല്‍ ഇത്തരം ആശങ്കകള്‍ അസ്ഥാനത്താകും . സ്വന്തം അഭിരുചിക്കിണങ്ങിയതും വിശാലമായ സാധ്യതകളുള്ളതുമായ കോഴ്‌സാണ്‌ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കേണ്ടത്‌ . 


പത്താം തരം കഴിഞ്ഞാല്‍
സാധാരണ ഗതിയില്‍ പത്താം ക്ലാസ്‌ കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ത്ഥിക്ക്‌ മൂന്ന്‌ സ്‌കീമുകളില്‍ ഏതെങ്കിലും ഒന്നില്‍ പ്ലസ്‌ വണ്ണിന്‌ ചേരാം . സയന്‍സ്‌ , കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ ഇവയില്‍ ഏറ്റവും താത്‌പര്യമുള്ള കോഴ്‌സിനാണ്‌ ഓരോ വിദ്യാര്‍ത്ഥിയും ചേരേണ്ടത്‌ . ഈ മൂന്ന്‌ സ്‌കീമുകളില്‍ ഏറ്റവും നല്ല കോഴ്‌സ്‌ ഏതാണെന്ന ചിന്ത തീര്‍ത്തും വിഡ്‌ഢിത്തമാണ്‌ . ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രത്യേകതകളുമുണ്ട്‌ . കാരണം , ഇന്ത്യയിലെ അറിയപ്പെട്ട ചിന്തകരും പ്രഭാഷകരും എഴുത്തുകാരും രാഷ്‌ട്രീയക്കാരും ഹ്യുമാനിറ്റീസ്‌ പശ്ചാത്തലമുള്ളവരാണ്‌ . അതേ സമയം അറിയപ്പെട്ട കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രഗത്ഭരായ ശാസ്‌ത്രജ്ഞര്‍ നമ്മുടെ രാജ്യത്തുണ്ട്‌. അവര്‍ സയന്‍സ്‌ ഫീല്‍ഡില്‍ നിന്നുളളവരാണ്‌ . ആഗോള തലത്തില്‍ തന്നെ പ്രശസ്‌തരായ ബിസിനസ്സുകാരും സാമ്പത്തിക വിദഗ്‌ധരും കൊമേഴ്‌സില്‍ അഗ്രകണ്യരാണ്‌ . അപ്പോള്‍ ഏതെങ്കിലും ഒരു സ്‌കീം ഏറ്റവും ബെസ്റ്റ്‌ ആണെന്ന്‌ പറയുന്നതില്‍ അര്‍ത്ഥമില്ല. അതേ സമയം ഒരു വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കിണങ്ങിയതാണ്‌ സയന്‍സ്‌ എങ്കില്‍ അവനെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല കോഴ്‌സ്‌ സയന്‍സ്‌ ആണ്‌. അപ്പോള്‍ സ്വവന്തം അഭിരുചിക്കിണങ്ങിയ കോഴിസ്‌ തിരഞ്ഞെടുക്കുന്നതിലാണ്‌ മിടുക്ക്‌ കാണിക്കേണ്ടത്‌. 
അതേസമയം കൂടുതല്‍ പഠിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക്‌ നേരിട്ട്‌ ജോലിയില്‍ പ്രവേശിക്കാനാവുന്ന നിരവധി ഹൃസ്വകാല കോഴ്‌സുകളും ഇന്ന്‌ ലഭ്യമാണ്‌. ഇത്തരം ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍ കഴിഞ്ഞാല്‍ നേരിട്ട്‌ ജോലിയിലേക്ക്‌ പ്രവേശിക്കാം . ഐടി,കമ്പ്യൂട്ടര്‍, ബിസിനസ്‌, കൊമേഴ്‌സ്‌ മേഖലകളില്‍ മികച്ച ഹൃസ്വ കാല കോഴ്‌സുകള്‍ ഉണ്ട്‌. കൂടാതെ പത്താം തരം പാസായവര്‍ക്ക്‌ മാത്രമായുള്ള സര്‍ക്കാര്‍ ജോലികള്‍ക്കും ശ്രമം നടത്താം . ഓരോ വര്‍ഷവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക്‌ പത്താം ക്ലാസ്‌ യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകള്‍ പുറത്തു വിടാറുണ്ട്‌ . ഇത്‌ മനസ്സിലാക്കി കൂടുതല്‍ അവസരങ്ങളിലേക്ക്‌ കടന്നു ചെല്ലാവുന്നതാണ്‌. 

പ്ലസ്‌ ടു കഴിഞ്ഞാല്‍ 
പ്ലസ്‌ടു കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിക്ക്‌ നൂറു കണക്കിന്‌ ബിരുദ കോഴ്‌സുകള്‍ക്ക ചേരാവുന്നതാണ്‌. എന്‍ജിനീയറിംഗ്‌, മെഡിക്കല്‍ മേഖലകള്‍ , ഇവയില്‍ കേവലം രണ്ടു മേഖലകള്‍ മാത്രമാണ്‌ . എന്‍ജിയീയറിംഗില്‍ തന്നെ നിരവധി സ്‌പെഷലൈസേഷനുകളുണ്ട്‌. ആവിയേശന്‍ , സിവില്‍ , ഇലക്‌ട്രിക്‌ , ഷിപ്പിംഗ്‌ ഇന്‍ഡസ്‌ട്രി, അഗ്രികള്‍ച്ചറല്‍ , മൈനിംഗ്‌, പെട്രോളിയം, പ്ലാസ്റ്റിക്‌ , പോളിമര്‍ , റബ്ബര്‍ , സിറാമിക്‌ , ടെക്‌സ്റ്റൈല്‍, തുടങ്ങി നിരവധി എന്‍ജിനീയറിംഗ്‌ മേഖലകളിലെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌. ശാസ്‌ത്ര വിഷയങ്ങളില്‍ താത്‌പര്യമുള്ളവര്‍ ബയോളജി , പിസിക്‌സ്‌, കെമിസ്‌ട്രി, ജിയോളജി . ജോഗ്രഫി , മാത്തമാറ്റിക്‌സ്‌, മെറ്റീരിയോളജി , ഓഷ്യാനോഗ്രഫി , ജെനിറ്റിക്‌സ്‌, ബയോ കെമിസ്‌ട്രി , ഹോംസയന്‍സ്‌ , ഫുഡ്‌ ടെക്‌നോളജി , തുടങ്ങി നൂറുകണക്കിന്‌ മേഖലകളിലെ കോഴ്‌സുകള്‍ , തിരഞ്ഞെ
#ുക്കാം . ഇതുപോലെ കൊമേഴ്‌സിലും ഒരുപാട്‌ സ്‌പെഷലൈസേഷനുകളുണ്ട്‌ . ഫാഷന്‍ ടെക്‌നോളജി , ഇന്റീരിയല്‍/എക്‌സ്റ്റീരിയല്‍ ഡിസൈനിംഗ്‌ , ഫൈന്‍ ആര്‍ട്‌സ്‌ , മാര്‍ക്കറ്റിംഗ്‌ , പ്രിന്റിംഗ്‌ തുടങ്ങിയവയിലും ശ്രദ്ധകേന്ദ്രീകരിച്ച്‌ നിരവധി കോഴ്‌സുകള്‍ ചെയ്യാം . മാനേജ്‌ മെന്റ്‌മേഖലയില്‍ സിഎ, കോസ്‌റ്‌റ്‌ മാനേജ്‌ മെന്റ്‌ , സ്റ്റോക്ക്‌ ബ്രോക്കേഴ്‌സ്‌ ആന്റ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌ , ബാങ്കിംഗ്‌ , കമ്പനി സെക്രട്ടറി , ഹ്യൂമന്‍ റിസോഴ്‌സസ്‌ , എക്‌സ്‌പോര്‍ട്ട്‌ മാനേജ്‌മെന്റ്‌ , ഹോസ്‌പിറ്റലി മാനേജ്‌മെന്റ്‌ , പ്രൊഫഷനല്‍മാനേജ്‌മെന്റ്‌ , തുടങ്ങിയവ കടന്നുവരുന്നു. അധ്യാപന രംഗത്ത്‌ അഭിരുചിയുള്ളവര്‍ക്ക്‌ നിരവധി കോഴ്‌സുകള്‍ വേറെയുണ്ട്‌. കൂടാതെ സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന ജോലി വാഗ്‌ദാനം ചെയ്യുന്ന കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം . ഡിഫന്‍സ്‌ സര്‍വ്വീസ്‌, ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്‌ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേക്കും പ്ലസ്‌ടു പാസായവര്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌.                                 

No comments:

Post a Comment