പ്രേമുദ്ധീന്‍ 75-ാം വയസ്സില്‍ ചേലാകര്‍മ്മം
മിഷന്‍ പഞ്ചാബിന് വന്‍ പ്രതികരണം
ദയ്‌പി (പഞ്ചാബ്):
പ്രേമുദ്ധീന്‍ എന്ന വയോധികന് 75 വയസ്സ് പ്രായമുണ്ട്.
ദയ്‌പി ഗ്രാമത്തില്‍ ആര്‍.സി.എഫ്.ഐ ഡല്‍ഹി ചാപ്‌റ്റര്‍ സംഘടിപ്പിച്ച മെഡിസിനാ മെഗാ മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് നടന്ന സൗജന്യ ചേലാകര്‍മ്മ പരിപാടിക്ക് 80 കിലോമീറ്റര്‍ ദൂരം താണ്ടി ഹരിയാനയിലെ നറവണ ഗ്രാമത്തില്‍ നിന്ന് വന്ന ഇരുപതോളം പേരടങ്ങുന്ന സംഘത്തിലെ ഏറ്റവും മുതിര്‍ന്നയാളാണ് പ്രേമുദ്ദീന്‍. പ്രതീക്ഷിച്ചതിലും വേഗത്തിലും സമാധാനത്തിലും ചേലാകര്‍മ്മം കഴിഞ്ഞതോടെ പ്രേമുദ്ധീന്‍ ആഹ്ലാദവാനായി. ആര്‍.സി.എഫ്.ഐ വളണ്ടിയര്‍മാരെയും ഡോക്‌ടര്‍മാരെയും അനുഗ്രഹവാക്കുകള്‍ ചൊരിഞ്ഞും പ്രാര്‍ത്ഥിച്ചും സന്തോഷമറിയിച്ചു. സൗജന്യമായി നല്‍കിയ മരുന്നുകള്‍ വാങ്ങി ചേലാകര്‍മ്മത്തിനെത്തിയ കുട്ടികളോടും മുതിര്‍ന്നവരോടും ഒന്നും പേടിക്കേണ്ടതില്ലെന്ന് സമാധാനിപ്പിച്ച് പ്രേമുദ്ധീന്‍ ക്യാമ്പിലെ ശ്രദ്ധേയമായി. നറവണ ഗ്രാമത്തില്‍ ഇന്ത്യാ വിഭജനത്തിന്റെ മുറിവില്‍ ഒറ്റപ്പെട്ടുപോയ വിരലിലെണ്ണാവുന്ന മുസ്‌ലിം കുടുംബങ്ങളിലൊന്നില്‍പ്പെട്ടയാളാണ് പ്രേമുദ്ധീന്‍. സഹൃദയരായ ഹൈന്ദവ സഹോദരങ്ങളില്‍ ചിലര്‍ വര്‍ഗീയവാദികളുടെ കൊലക്കത്തിയില്‍ നിന്ന് രക്ഷപ്പെടുത്തിയതാണ് ഇദ്ദേഹത്തിന്റെ കുടുംബത്തെ. വിഭജനത്തെ തുടര്‍ന്ന് ചിന്നഭിന്നമായ മുസ്‌ലിം കുടുംബങ്ങള്‍ ആത്മരക്ഷയ്‌ക്ക് വേണ്ടി ചേലാകര്‍മ്മം ഉപേക്ഷിച്ചും പള്ളികളില്‍ നിന്നകന്നും ജീവിച്ചു. ഹരിയാനയിലും പഞ്ചാബിലുമായി ഓരോ ഗ്രാമത്തിലും പത്തോ ഇരുപതോ കുടുംബങ്ങള്‍ മാത്രമാണ് മുസ്‌ലിംകളായി ഉള്ളത്. മാന്‍സ ജില്ലയില്‍ ആകെയുള്ളത് കേവലം 10 പള്ളികള്‍ മാത്രമാണ്. മര്‍കസ് ആര്‍.സി.എഫ്.ഐ മിഷന്‍ പഞ്ചാബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 125 പേരാണ് ചേലാകര്‍മ്മത്തിന് വിധേയരായത്. നിര്‍ദ്ധിഷ്‌ഠ സമയത്തിന് ശേഷവും മുതിര്‍ന്നവരും കുട്ടികളുമായി നിരവധികള്‍ അവസരം കാത്ത് നില്‍പ്പുണ്ടായിരുന്നു. അഞ്ഞൂറിലധികം പേര്‍ രജിസ്റ്റര്‍ ചെയ്‌ത് കാത്തിരിക്കുകയാണിപ്പോള്‍. ദയ്‌പിയിലെ ക്യാമ്പിലെത്തിയവരില്‍ പകുതിയോളം പേര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.
സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളില്‍ നിത്യവൃത്തി ചെയ്‌തു ജീവിക്കുന്ന പട്ടിണിപ്പാവങ്ങളായ ജനങ്ങള്‍ ആര്‍.സി.എഫ്.ഐ ഒരുക്കിയ മെഡിക്കല്‍ ക്യാമ്പ് വലിയ അനുഗ്രഹമായി.
മെഡിസിന ഡോക്‌ടേര്‍സ് വിഗും പാരാമെഡിക്കല്‍ വളണ്ടിയര്‍മാരും ഒരു പകല്‍ മുഴുവന്‍ പ്രതികൂല കാലാവസ്ഥയിലും കര്‍മ്മ നിരതരായിരുന്നു. മിഷന്‍ പഞ്ചാബിന്റെ രണ്ടാം ഘട്ടം റമളാനില്‍ ആരംഭിക്കും
No comments:
Post a Comment